23 April 2024 Tuesday

തൃത്താലയിൽ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം:കൊലപാതകം ഭാര്യ അറസ്റ്റിൽ:കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൊഴി

ckmnews

തൃത്താലയിൽ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം:കൊലപാതകം


 ഭാര്യ അറസ്റ്റിൽ:കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൊഴി


തൃത്താല:തൃത്താലയിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ.തൃത്താല മലമൽക്കാവിൽ സ്വദേശി പുളിക്കൽ സിദ്ദീഖ്(58) നെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ അറസ്റ്റിലായത്.ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.സിദ്ദീഖിൻ്റെ ഭാര്യ ഫാത്തിമ(45)നെയാണ് തൃത്താല പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഷൊർണ്ണൂർ ഡി.വൈ.എസ്.പി പി.സി ഹരിദാസൻ, പാലക്കാട് ഫോറൻസിക് വിഭാഗം തുടങ്ങിയവർ സംഭവസ്ഥലത്ത് പരിശോധന നടത്തി അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച്ച ഫാത്തിമയെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ ഫാത്തിമ്മ കുറ്റം സമ്മതിച്ചത്.