19 April 2024 Friday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഡി സി സി സെൻറർ ,ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.

ckmnews

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഡി സി സി സെൻറർ ,ആരോഗ്യ കേന്ദ്രങ്ങളിലേക്ക്

 മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.


ചങ്ങരംകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾവിതരണം ചെയ്തു.തൃത്താല ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ ഡിസിസി സെൻ്റർ  ആരോഗ്യ കേന്ദ്രങ്ങൾ എന്നിടങ്ങളിലേക്ക്  പൾസ് ഓക്സിമീറ്റർ, പി.പി.ഇ.കിറ്റ്,ഗ്ലൗസുകൾ, മാസ്ക്കുകൾ എന്നിവയാണ് തിങ്കളാഴ്ച ചാലിശ്ശേരി സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ വെച്ച്  വിതരണം ചെയ്തത്.കഴിഞ്ഞ ദിവസം ഏഴ് പഞ്ചായത്തുകളിലേക്ക് മൂവായിരം ആൻ്റിജൻ കിറ്റുകളും നൽകിയിരുന്നു.മെഡിക്കൽ ഉപകരണ വിതരണം ബ്ലോക്ക് പ്രസിഡൻറ് അഡ്വ വി.പി റെജീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അദ്ധ്യക്ഷനായി.

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷറഫൂദ്ദീൻ കളത്തിൽ മെഡിക്കൽ  ഉപകരണങ്ങൾ ഏറ്റുവാങ്ങി.ബി ഡി ഒ മുഹമ്മദലി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെറീന ടീച്ചർ , ബ്ലോ അംഗങ്ങളായ അനീഷ്, സുഭദ്ര , മെഡിക്കൽ ഓഫീസർ ഡോ.സഹൽ സാബ്രി , ഹെൽത്ത് സൂപ്പർ വൈസർ എം.മൊയ്തീൻ കുട്ടി  എന്നിവർ സംസാരിച്ചു.