29 March 2024 Friday

കേരളോത്സവം:വോളിബോളിലും ഫുട്ബോളിലും ജേതാക്കളായി ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്

ckmnews


ചാലിശ്ശേരി:പെരിങ്ങോട് ഹൈസ്കൂളിൽ വെച്ച് നടന്ന തൃത്താല ബ്ലോക്ക്  പഞ്ചായത്ത് തല കേരളോത്സവം   ഫുട്ബോൾ മത്സരത്തിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ജേതാക്കളായി.കേരളത്തിലെ കാൽപന്ത് കളിയിലെ മുടി ചൂടാമന്നൻമാരായ സഹോദരങ്ങൾ ശ്രീരാഗ് അമ്പാടിയെയും, ശ്രേയസ് അമ്പാടിയെയും, നിരവധി ജില്ലാ താരങ്ങളെയും, സംസ്ഥാന താരങ്ങളെയും  വളർത്തിയെടുത്തതിൽ മുഖ്യ പങ്ക് വഹിച്ച ചാലിശ്ശേരിയിലെ പ്രമുഖ ക്ലബ്ബായ ജി.സി.സി. ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ഫുട്ബോൾ ടീം കളത്തിൽ ഇറങ്ങിയത്.തൃത്താല ബ്ലോക്കിലെ ഏഴു പഞ്ചായത്തുകൾ മാറ്റുരച്ച മത്സരത്തിലെ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ചാലിശ്ശേരി തൃത്താലയ്ക്കുമേൽ ചരിത്രവിജയം നേടിയത്.മികച്ച പ്രകടനം കാഴ്ചവെച്ച് ചാലിശ്ശേരിക്ക് അഭിമാന വിജയം സമ്മാനിച്ച് പഞ്ചായത്തിന്റെ യശസ്സുയർത്തിയ  കളിക്കാരെയും,പരിശീലകൻ ഇഖ്ബാൽ ചാലിശ്ശേരിയെയും,പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി  പ്രസിഡന്റ്  എവി.സന്ധ്യയും, വൈസ് പ്രസിഡന്റ് സാഹിറ ഖാദറും പ്രത്യേകം അഭിനന്ദിച്ചു.