29 March 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ പെസഹവ്യാഴം ആചരിച്ചു

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ

പെസഹവ്യാഴം  ആചരിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശു നാഥൻ്റെ അന്ത്യ അത്താഴ ഓർമ്മ പുതുക്കി പെസഹവ്യാഴം ആചരിച്ചു.രാവിലെ യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ പ്രഭാത പ്രാർത്ഥന , പെസഹ ശൂശ്രൂഷകൾ തുടർന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു. 


വിശ്വാസികൾ  പാപമോചനത്തിൻ്റെ പ്രാർത്ഥനകൾക്ക് ശേഷം അപ്പവും ഭക്ഷിച്ചു.ഫാ.ജെക്കബ് കക്കാട്ട് ശൂശ്രൂഷകൾക്ക് കാർമ്മികനായി.വലിയനോമ്പ് തുടങ്ങിയ ദിവസം മുതൽ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർത്ഥന , ഉച്ച നമസ്ക്കാരം , സന്ധ്യാപ്രാർത്ഥന എന്നിവ നടന്നു.വൈകീട്ട് ആറിന് സന്ധ്യാനമസ്ക്കാരവും രാത്രി അറക്കൽ സെൻ്റ് ജോർജ് ചാപ്പലിൽ പ്രാർത്ഥനയും , പെസഹ സന്ദേശവും നടത്തി.ദു:ഖവെള്ളി ശൂശുഷകൾ രാവിലെ ഒമ്പതിന് ആരംഭിക്കും.

ചടങ്ങുകൾക്ക് ഫാ.ജെക്കബ് കക്കാട്ട് ,ട്രസ്റ്റി ജിജോജെക്കബ് ,സെക്രട്ടറി കെ.സി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.