24 April 2024 Wednesday

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ കൈതാങ്ങ്

ckmnews

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ കൈതാങ്ങ്


ചങ്ങരംകുളം: ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 88 - 89 എസ്.എസ് എൽ.സി   പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ 'പൂമരതണൽ'  സ്കൂളിലേക്ക് ബഞ്ചും ഡസ്കും വാങ്ങാൻ 65000 രൂപ നൽകി മാതൃകയായി.2020 ലാണ് ബാച്ച് പൂമരതണൽ എന്ന കൂട്ടായ്മ ആരംഭിച്ചത്.ഗ്രാമത്തിലും, സ്കൂളിലും കൂട്ടായ്മ വഴി  ഇതിനകം രണ്ടര ലക്ഷം രൂപയുടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത കൂട്ടായ്മ സ്കൂളിന്റെ വികസന പ്രവർത്തനത്തിലും സജീവമാണ്.കോവിഡ് കാലത്ത് ഓൺ ലൈൻ പഠനത്തിനായി സ്കൂളിലേക്ക് എൽ.ഇ.ഡി. ടെലിവിഷൻ ഉൾപ്പെടെ നൽകുന്നതിനും മറ്റു നിരവധി നന്മ നിറഞ്ഞ പ്രവർത്തികൾക്കും കൂട്ടായ്മ ഇതിനോടകം  കൈകോർത്തിട്ടുണ്ട്.ബുധനാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്. ദേവിക പൂമരതണൽ ഭാരവാഹികളിൽ നിന്ന് തുക ഏറ്റുവാങ്ങി.പ്രസിഡന്റ് എൻ.എ. രാജൻ , സെക്രട്ടറി ടി.എം ബഷീർ , ട്രഷറർ ഷാജഹാൻ നാലകത്ത് , ഹരിദാസൻ , സുശീല , ഷീജ , റസിയ എന്നിവരും അദ്ധ്യാപകരും  പങ്കെടുത്തു.