08 May 2024 Wednesday

തൃത്താലയിൽ സ്കൂൾ വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന, ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു

ckmnews


തൃത്താല: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴി കൂട്ടുപാതയിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.