29 March 2024 Friday

ചാലിശ്ശേരി ജനമൈത്രി പോലീസ് ബോധവൽക്കരണവും പഠനോപകരണ വിതരണവും നടത്തി.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസ്  ജനമൈത്രി ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി ഗൃഹസന്ദർശനം പൂർത്തിയാക്കിയ നാഗലശ്ശേരി പഞ്ചായത്തിലെ വാർഡ് പതിനൊന്ന്  ഉൾപ്പെട്ട ആശ്രയ കോളനിയിലെ നിവാസികൾക്ക് ബോധവൽക്കരണം നടത്തി. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾഎന്ന വിഷയത്തിൽ ചാലിശ്ശേരി ജനമൈത്രി പോലീസ് ബുധനാഴ്ച നടത്തിയ  ബോധവൽക്കരണ ക്ലാസ്സ് .ചാലിശ്ശേരി ജനമൈത്രി പോലീസ്     സി ആർ ഒ എ എസ് ഐ സാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദിനു രാമകൃഷ്ണൻ  ബീറ്റ്ഓഫീസർമാരായ എ ശ്രീകുമാർ, വി.ആർ രതീഷ്, എന്നിവർ സംസാരിച്ചു.ചടങ്ങിൽ കോളനിയിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ  ജനമൈത്രി പോലീസ് വിതരണം ചെയ്തു.