19 April 2024 Friday

ദീപശിഖാ പ്രയാണത്തിന് ചാലിശേരി സെന്റ് ലൂക്ക്സ് ഇടവകയിൽ സ്വീകരണം നൽകി

ckmnews

ദീപശിഖാ പ്രയാണത്തിന് ചാലിശേരി സെന്റ് ലൂക്ക്സ് ഇടവകയിൽ  സ്വീകരണം നൽകി


ചങ്ങരംകുളം:സി.എസ്.ഐ സഭയുടെ 75 വാർഷികത്തിനോട്നുബന്ധിച്ച്കൊച്ചി മഹാ ഇടവകയുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖ പ്രയാണത്തിന്  വെള്ളിയാഴ്ച രാവിലെ  ചാലിശ്ശേരി സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളിയിൽ  സ്വീകരണം നൽകി.സെപ്തംബർ 19 ന് മറയൂരിൽ ബിഷപ്പ് ബി.എൻ ഫൈൻ ഉദ്ഘാടനം ചെയ്ത ദീപശിഖാ പ്രയാണം മൂന്നാർ , എറണാകുളം , തൃശൂർ ജില്ലകളിലെ പര്യടനത്തിനു ശേഷമാണ് വെള്ളിയാഴ്ച   പാലക്കാട്  ജില്ലയിലേക്ക്  പ്രവേശിച്ചത്.

 ചാലിശേരിയിലെത്തിയ ദീപശിഖാ  പ്രയാണത്തിനെ  ഇടവക വികാരി ഫാ ജോർജ് ജോസഫ് , സെക്രട്ടറി ബേബി കാക്കശേരി , ട്രഷറർ ലൂയിദാസ് ടി.എസ് , രൂപത കൗൺസിലർമാരായ പ്രദീപ് കെ.ആർ , സ്റ്റിജി പ്രദീപ് എന്നിവരും  ഇടവക വിശ്വാസികളും  ചേർന്ന്  സ്വീകരിച്ചു.തുടർന്ന് 75 വാർഷികത്തിന്റെ ഭാഗമായി വികാരി ഫാ.ജോർജ് ജോസഫ് പതാക ഉയർത്തി.തുടർന്ന് പള്ളിയിൽ നടന്ന സ്വീകരണ യോഗത്തിൽ  കൊച്ചി മഹായിടവക വൈദീക സെക്രട്ടറി റവ. പ്രെയ്സ് തൈപറമ്പിൽ , ഒലവക്കോട് പള്ളി വികാരി റവ. ഷിനോ എബ്രഹാം , അൽമായ സെക്രട്ടറി അഡ്വ. പി.കെ.ജോസഫ് , ട്രഷറർ രാജൻ ജേക്കബ് , വികാരി ഫാ.ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു. വിവിധ ദേവലായങ്ങളിലെ വിശ്വാസികൾ ദീപശിഖ പ്രയാണത്തിനെ  അനുഗമിച്ചു.സഭയുടെ 24 രൂപതകളിലും നടത്തുന്ന ദീപശിഖ പ്രയാണം 27 ന് ചെന്നൈ സെന്റ ജോർജ് കത്തീഡ്രലിൽ   സമാപിക്കും.പരിപാടികൾക്ക് വികാരി ഫാ.ജോർജ് ജോസഫ് , സെക്രട്ടറി ബേബി കാക്കശേരി  , ട്രഷറർ ടി.എസ്  ലൂയിദാസ് എന്നിവരടങ്ങുന്ന കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി.