08 May 2024 Wednesday

ചാലിശ്ശേരി പെരുമണ്ണൂരിൽ മരം കയറ്റി വന്ന ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പോസ്റ്റ് മുറിഞ്ഞ് വീണ് വൈദ്യുതി മുടങ്ങി

ckmnews

ചാലിശ്ശേരി പെരുമണ്ണൂരിൽ മരം കയറ്റി വന്ന ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു


പോസ്റ്റ് മുറിഞ്ഞ് വീണ് വൈദ്യുതി മുടങ്ങി

 

ചാലിശ്ശേരി: ചാലിശ്ശേരി പെരുമണ്ണൂരിൽ മരം കയറ്റി വരികയായിരുന്ന ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് മുറിഞ്ഞു വീണു.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയുടെ പിൻഭാഗം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.പോസ്റ്റ് മുറിഞ്ഞ് വീണതിനെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി മുടങ്ങി.തുടര്‍ന്ന് കെഎസ്ഇബി ജീവനാക്കാര്‍ എത്തിയാണ് ലോറി മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്