25 April 2024 Thursday

ചാലിശേരിയിൽ പോൾ മൌണ്ടഡ് ഇ.ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

ckmnews

ചങ്ങരംകുളം : ചാലിശേരിയിൽ  കെ.എസ്.ഇ.ബി ആരംഭിച്ച പോൾ മൌണ്ടഡ്  വൈദ്യുതി ചാർജിംഗ്   സ്റ്റേഷൻ ശനിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങി.തൃത്താല നിയോജക മണ്ഡലത്തിൽ ശനിയാഴ്ച ഒമ്പത് കേന്ദ്രങ്ങളിലായി വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിംഗ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.ചാലിശേരി കെ എസ് ഇ.ബി സെക്ഷൻ പരിധിയിൽ  പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാന പാത  മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിനു സമീപം ഇലക്ട്രിക്ക് പോസ്റ്റ് മേലാണ്  മൊബൈൽ ആപ്പ് വഴിയുള്ള പോൾ മൌണ്ടഡ് ചാർജിംഗ് ഉപകരണം ഘടിപ്പിച്ചിട്ടുള്ളത്.ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന അതീവ സുരക്ഷയാണ് ചാർജിംഗ് ഉപകരണത്തിന് ഉള്ളത്.ചാർജ് മോൾണ്ട് ആപ്പ് ഡൗൺലോഡ് ചെയ്യത ശേഷം ഉപകരണത്തിൽ ഘടപ്പിച്ചിട്ടുള്ള ക്യൂ ആർകോഡ് സ്കാനിഗ് ചെയ്ത് വാഹനങ്ങൾ ചാർജ് ചെയ്യാം.ഓട്ടോറിഷ , ഇരു ചക്ര വാഹനങ്ങൾ  വളരെ വേഗത്തിൽ ചാർജ് ചെയ്യാം.നാലു ചക്രവാഹനങ്ങൾക്ക് ചാർജ് ചെയ്യാമെങ്കിലും സമയം കൂടുതൽ എടുക്കും.വൈദ്യുതി ചാർജിംഗ് സ്റ്റേഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി. റെജീന ഉദ്ഘാടനം ചെയ്തു.പട്ടാമ്പി കെ.എസ്.ഇ.ബി  എക്സിക്യൂട്ടിവ് എൻജീനിയർ നാരായണൻ പി.എസ് , തൃത്താല അസി.എകസി.എൻ ജീനിയർ  ശിവൻ പി.ചാലിശേരി സെക്ഷൻ അസി.എൻജീനിയർ സോന കെ.എ തുടങ്ങി നിരവധി ഓഫീസർമാരും , ജനപ്രതിനിധികളും പങ്കെടുത്തു.