08 May 2024 Wednesday

കേന്ദ്ര സേനയും ചാലിശ്ശേരി പോലിസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി

ckmnews

കേന്ദ്ര സേനയും ചാലിശ്ശേരി പോലിസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി


ചാലിശ്ശേരി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൂറ്റനാട് സെന്റർ, കൂനം മൂച്ചി സെന്റർ,കറുകപ്പുത്തൂർ,കപ്പൂർ എന്നിവിടങ്ങളിൽ കേന്ദ്ര സേനയും ചാലിശ്ശേരി പോലിസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് കേന്ദ്ര സേന വിഭാഗമായ സി ആർ പി എഫ്  റൂട്ട് മാർച്ച് നടത്തിയത്.മത സാമുദായിക സ്പർദ്ദകളും രാഷ്ട്രീയ സംഘർഷ സാധ്യതയും ഏറിയ പ്രദേശങ്ങളിൽ നിയമ വ്യവസ്ഥ ഉറപ്പ് വരുത്തുക , പൊതു ജനങ്ങളുടെ ഭീതി അകറ്റി ' ഭയം വേണ്ട ഞങ്ങളുണ്ട് ' എന്ന ലക്ഷ്യവുമായാണ് സായുധ സേനകൾ റൂട്ട് മാർച്ച് നടത്താറുള്ളത്. .ചാലിശ്ശേരി എസ് ഐ റനീഷ് നേതൃത്വം നൽകി.അമ്പതോളം സേനാഗംങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു.