23 April 2024 Tuesday

സി.ജെ വർഗ്ഗീസിൻ്റെ നിര്യാണത്തില്‍ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് അനുശോചിച്ചു.

ckmnews

സി.ജെ വർഗ്ഗീസിൻ്റെ നിര്യാണത്തില്‍ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് അനുശോചിച്ചു.


ചങ്ങരംകുളം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ  സജീവ  പ്രവർത്തകനായിരുന്ന ചാലിശ്ശേരി അങ്ങാടി ചീരൻ വീട്ടിൽ വർഗീസിന്റെ നിര്യാണത്തിൽ പാർട്ടി പ്രവർത്തകർ അനുശോചിച്ചു.അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം  പ്രവർത്തകർ വീട്ടിലെത്തി  പാർട്ടിപതാക പുതപ്പിച്ചു.എം.എൽ.എ  വി.ടി ബലറാം , മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.സി.ഗംഗാധരൻ,തൃത്താല യുഡിഫ്  ചെയർമാൻ ടി.കെ.സുനിൽകുമാർ,കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി പി.വി. ഉമ്മർ മൗലവി,മണ്ഡലം വൈസ് പ്രസിഡന്റ് സി.വി.മണികണ്ഠൻ,പഞ്ചായത്ത് പ്രസിഡന്റ് എ. വി. സന്ധ്യ,മെമ്പർമാരായ റംല വീരാൻകുട്ടി,നിഷ അജിത്കുമാർ,മുൻ മെമ്പർമാരായ പ്രദീപ്‌ ചെറുവശ്ശേരി,പി.സി. തോംസൺ,ബൂത്ത്‌ പ്രസിഡന്റ് റോബർട്ട് തമ്പി,കോൺഗ്രസ്സ് പ്രവർത്തകരായ റെനി പീറ്റർ,ജോസഫ് പൗനാൻ,ഫ്രാൻസിസ് പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.