24 April 2024 Wednesday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

ckmnews


ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ജനകീയാസൂത്രണം 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി കറവപ്പശുക്കൾക്കുള്ള ധാതുലവണ മിശ്രിതം വിതരണം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ വിതരണോദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.


വികസന സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ  നിഷ അജിത് കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻ കുട്ടി,ഷഹന അലി,സരിത വിജയൻ, ഫാത്തിമത് സിൽജ, വെറ്ററിനറി സർജൻ പി.ജ്യോതിഷ് കുമാർ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ സംസാരിച്ചു. മൃഗാശുപത്രി ജീവനക്കാരും ഉപഭോക്താക്കളും  സന്നിഹിതരായിരുന്നു.50000 രൂപ വകയിരുത്തിയ പദ്ധതി പ്രകാരം 100 ക്ഷീര കർഷകർക്കാണ് ആനുകൂല്യം ലഭിച്ചത്. ക്ഷീര കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിന് ഉള്ള പദ്ധതികൾ വരുന്ന സാമ്പത്തിക വർഷത്തിലും വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ പറഞ്ഞു.