08 May 2024 Wednesday

ബ്രേക്ക് സുകുമാരൻ സിനിമയുമായി ചാലിശേരിക്കാരൻ സി.എസ് സുമേഷ്

ckmnews



ചാലിശ്ശേരി:സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിക്കുന്ന ഇത്തവണത്തെ ദളിത് വിഭാഗം സിനിമയുടെ കഥയും സംവിധാനവും നിർവഹിക്കുന്ന ചാലിശ്ശേരി സ്വദേശി സി എസ്  സുമേഷാണ് ചാലിശ്ശേരിക്കാർക്ക് അഭിമാനമാകുന്നത്.ചലച്ചിത്ര വികസന കോർപറേഷനിലേക്ക് ദളിത് വിഭാഗത്തിലേക്ക്   തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരിൽ ഒരാളാണ് സുമേഷ്


 14 ജില്ല കളിൽ നിന്ന്  എത്തിയ 250 ഓളം എൻട്രിയിൽ നിന്നാണ്  അവസാന റൗണ്ടിലെ മൂന്ന് പേരിലേക്ക്  സുമേഷ് എത്തിയത്.സ്ക്രിപ്പറ്റ് നൽകി അവസാന ഇന്റർവ്യൂവിലാണ്  കാലങ്ങളായി മനസ്സിൽ സൂക്ഷി വെച്ച സുമേഷിന്റെ സ്വപ്നം യഥാർത്ഥമായത്


 2023 - 24 പട്ടികജാതി  വികസന സിനിമ പദ്ധതിയിലാണ്  സുമേഷിന്റെ ബ്രേക്ക്സുകുമാരൻ എന്ന തിരക്കഥ തെരഞ്ഞെടുക്കപ്പെട്ടത്. 1989 ൽ ചാലിശേരിയിൽ ഷൂട്ട് ചെയ്ത കാർണിവൽ സിനിമക്ക് ശേഷം ചാലിശേരി ഗ്രാമത്തിന്റെ ഗ്രാമീണതയും, പൂരവും, പെരുന്നാൾ  ഉൽസവകാഴ്ചകളും മറ്റു പശ്ചാതലവും മറ്റും ഒരുക്കിയാണ് സിനിമ ചിത്രീകരിക്കുക.ചിത്രത്തിന്റെ കോ. റൈറ്റർ സൃഹൃത്തായ രാജേഷ് നന്ദിയം കോടാണ്


ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിലാണ് പത്താതരം പഠിച്ചത് പിന്നീട് ഷൊർണ്ണൂർ പോളിടെക്നിക്കിൽ കംപ്യൂട്ടർ എൻ ജീനിയറിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല  തുടർന്ന് സ്വകാര്യമായി പ്ലസ് ടുവിനും പഠിക്കുമ്പോഴും

 പഠന സമയങ്ങളിലെ ഒഴിവുകളിൽ  കലാസംവിധായകൻ  അജയൻ ചാലിശേരി കീഴിൽ ബാനറുകളിലും ,ചിത്രരചനകളിലും സഹായിയായി പ്രവർത്തിച്ചു പ്ലസ്ടുവിന് ഫ്സ്റ്റ് ക്ലാസ് നേടി വിജയിച്ചു ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ബി.കോം ബിരുദമെടുത്തു.ഗ്രാഫിക്സ് ഡിസൈനിങ്ങ് കണ്ട് പഠിച്ച സുമേഷ് ഈ മേഖലയിലേക്ക് പ്രവേശിച്ചു ചാലിശേരി സ്വദേശി കോഴിക്കോട് താമസിക്കുന്ന കഥാകൃത് ഷാഹുൽ അലിയാറിന്റെ കീഴിൽ മൂന്ന് വർഷം ഡിസൈനിങ്ങ് രംഗത്ത്  പ്രവർത്തിച്ചു 


2014  സുമേഷ് , സുനിൽപുലിക്കോട്ടിൽ , നിഷാദ് കൊല്ലഴി എന്നിവർ ചേർന്ന് ഗ്രാമത്തിൽ മൈന മൂവി എന്ന പേരിൽ സ്ഥാപനം തുടങ്ങി.കഴിഞ്ഞ 11 വർഷം തുടർച്ചയായി മുലയം പറമ്പത്ത്കാവ് പൂരത്തിന്റെ പ്രമോസോങ് ഉൾപ്പെടെ നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് ഏറെകാലത്തെ വലിയൊരാഗ്രഹമായിരുന്നു സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് അതിനായി നാലുവർഷമായി ഒരു കഥയും തയ്യാറാക്കിയിരുന്നു ആ കഥയാണ് വെള്ളിതിരയിലേക്ക്  എത്തുന്നത്


ചാലിശേരി മൈലാടിക്കുന്ന് ചാമപറമ്പിൽ സുബ്രമണ്യൻ - ഭാരതി ദമ്പതിമാരുടെ മകനാണ്. സുനീഷ് , സുബാഷ് എന്നിവർ സഹോദരങ്ങളാണ്.ചാലിശേരി ഗ്രാമത്തിൽ  തന്നെ ചിത്രീകരണം ഒരുക്കി നാട്ടുകാരൻ സി.എസ് സുമേഷ് സംവിധാനം നിർവ്വഹിക്കുന്ന  സിനിമ പുറത്തിറക്കി കാണാനുള്ള ആഗ്രഹത്തിലാണ് ഗ്രാമവാസികൾ