28 March 2024 Thursday

നെടുമ്പാശേരിയിൽ നിന്നും കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കുമരനെല്ലൂർ സ്വദേശി പിടിയിൽ

ckmnews

കൊച്ചി∙ നെടുമ്പാശേരിയിൽ നിന്നു വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി കസ്റ്റംസ് പിടികൂടി. രാവിലെ സ്പൈസ് ജെറ്റ് വിമാനത്തിൽ നെടുമ്പശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് കുമാരനെല്ലൂർ സ്വദേശിയിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. യൂറോ, ഡോളർ, ദിനാർ എന്നീ വിദേശ കറൻസികൾ ഹാൻഡ് ബാഗിലും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു.