29 March 2024 Friday

പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് ചാലിശ്ശേരി മുക്കൂട്ട സ്വദേശിക്ക്

ckmnews

പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് ചാലിശ്ശേരി മുക്കൂട്ട സ്വദേശിക്ക്


ചങ്ങരംകുളം:പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ചാലിശ്ശേരി മുക്കൂട്ട സ്വദേശിക്ക്. മാർച്ച് 20 ന് ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചാലിശ്ശേരി മുക്കൂട്ട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 20ന് രാവിലെ 8.50 നാണ്‌ ഇദ്ദേഹം ദുബായിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ എത്തിയത്. തുടർന്ന് സ്വന്തം വാഹനത്തിൽ വീട്ടിൽ എത്തി. എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ വാഹനം നിർത്തുകയോ മറ്റാരുമായും ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. വീട്ടിൽ എത്തിയത് മുതൽ സന്ദർശകരെയൊന്നും തന്നെ അനുവദിക്കാതെ കർശന നിരീക്ഷണത്തിലായിരുന്നു.  മാർച്ച് 28ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി ചാലിശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അറിയിക്കുകയും ആരോഗ്യ പ്രവർത്തകർ എത്തി മരുന്ന് നൽകുകയും ചെയ്തിരുന്നു. തുടർന്ന്  മാർച്ച് 30ന് ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ശേഷം വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ  തുടർന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതോടെ ജില്ലയിലെ മൊത്തം രോഗബാധിതരുടെ എണ്ണം ആറായി