08 May 2024 Wednesday

എല്‍ഡിഎഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ckmnews

എല്‍ഡിഎഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു


പടിഞ്ഞാറങ്ങാടി:എൽ ഡി എഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിൽ നടന്ന ജനകീയ കൂട്ടായ്മ സിപിഐ എം  ജില്ലാ സെക്രട്ടേറിയേറ്റംഗം എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി ടി ഹംസ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ, പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ശ്രീജി കടവത്ത് (എൻസിപി), എ കെ ജി ദേവദാസ് (ജനതാദൾ എസ് ), കെ വിജയൻ (കേരള കോൺഗ്രസ് എം) എന്നിവർ സംസാരിച്ചു.