19 April 2024 Friday

ശ്രീകല ടീച്ചറുടെ കന്മദങ്ങളുടെ വസന്തം മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു

ckmnews

ശ്രീകല ടീച്ചറുടെ കന്മദങ്ങളുടെ വസന്തം മന്ത്രി എം.ബി.രാജേഷ്  പ്രകാശനം ചെയ്തു


ചാലിശ്ശേരി:കൂറ്റനാട് സഹയാത്ര ചാരിറ്റമ്പിൾ സൊസൈറ്റി

സന്നദ്ധ പ്രവർത്തക തലക്കശേരി സ്വദേശി

ശ്രീകല ടീച്ചറുടെ പ്രഥമ നോവൽ  കന്മദങ്ങളുടെ വസന്തം 

മന്ത്രി അഡ്വ.എം.ബി.

രാജേഷ്  പ്രകാശനം ചെയ്തു.സന്നദ്ധ പ്രവർത്തകയുടെ  സാഹിത്യത്തിന് മൂല്യവും , മഹത്വവും ഏറെ ഉണ്ടാകുമെന്നും എഴുത്തുക്കാരിയുടെ മനസ്സ് മനുഷ്യ സ്നേഹം വെളിപ്പെടുത്തുന്നതാണെന്നും  മന്ത്രി പറഞ്ഞു.പ്രസിഡന്റ്  വി.വി.ബാലകൃഷ്ണൻ  അധ്യക്ഷനായി.സഹയാത്ര ഡെ കെയർ അംഗം അശ്വതി പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത നോവലിസ്റ്റും തുഞ്ചത്തെഴുത്തച്ചൻ മലയാള സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.

സി.ഗണേഷ് പുസ്തകം പരിചയപ്പെടുത്തി. പ്രശസ്ത സംവിധായകൻ സുദേവൻ,  അച്ചുതാനന്ദൻ, ചന്ദ്രൻ കക്കാക്കിട്ടിരി 

പേരക്ക ബുക്സ് പ്രതിനിധി കയ്യിമ്മു കോട്ടപ്പടി , ബാല സംഘം പാലക്കാട് ജില്ലാ കോർഡിനേറ്റർ 

രാഹേഷ്, മുതുതല ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാനാനറൽ സെക്രട്ടറിവാസുണ്ണി പട്ടാഴി തുടങ്ങിയവർ സംസാരിച്ചു.ശശിമാസ്റ്റർ സ്വാഗതവും

അഡ്വഃ വിദ്യാധരൻ നന്ദിയും പറഞ്ഞു.