08 May 2024 Wednesday

തൃത്താലയിൽ വൻ കഞ്ചാവ് വേട്ട 2 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

ckmnews

തൃത്താലയിൽ വൻ കഞ്ചാവ് വേട്ട


2 കിലോ കഞ്ചാവുമായി  അസം സ്വദേശികൾ പിടിയിൽ


തൃത്താല:2 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി.ആസാം സ്വദേശികളായ മിറാസുൽ ഇസ്ലാം,റസീതുൽ എന്നിവരെയാണ് രണ്ട് കിലോഗ്രാം കഞ്ചാവ് സഹിതം തൃത്താല എക്സൈസ് സംഘം പിടികൂടിയത്.ഇവരിൽ നിന്നും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു.തൃത്താല എക്‌സൈസ് ഇൻസ്‌പെക്ടർ എം യൂനസിന്റെ നേതൃത്വത്തിൽ തൃത്താല വികെ കടവ് റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുചക്ര വാഹനത്തിൽ കടത്തി കൊണ്ടുവരികയായിരുന്ന 2കി ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.തൃത്താല,കൂറ്റനാട് പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു പിടിയിലായവർ.പ്രദേശത്തെ വിവിധ ചെറുപ്പക്കാർ ഇവരുടെ കൈയിൽ നിന്നും കഞ്ചാവ് വാങ്ങിക്കാറുണ്ടെന്നു ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.കുറച്ചു നാളായി ഇവർ എക്‌സൈസിന്റെ നിരീക്ഷണ ത്തിലായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.  പ്രിവന്റീവ് ഓഫീസർ കെഎ മനോഹരൻ ,പ്രിവന്റീവ് ഓഫീസർ വിപി മഹേഷ്‌ ,സിവിൽ എക്‌സൈസ് ഓഫീസർ മാരായ പി അരുൺ,കെ നിഖിൽ, ഫ്രന്നറ്റ് ഫ്രാൻസിസ്,കവിത റാണി, ഇവി അനീഷ് എന്നിവർ പങ്കെടുത്തു.