25 April 2024 Thursday

കൗതുക കാഴ്ച ഒരുക്കി ചാലിശേരി ഗവ: ജി.എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികളടെ പാർലമെന്റ് ഇലക്ഷൻ

ckmnews

കൗതുക കാഴ്ച ഒരുക്കി ചാലിശേരി ഗവ: ജി.എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികളടെ പാർലമെന്റ് ഇലക്ഷൻ



ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  വെള്ളിയാഴ്ച നടന്ന പാർലമെൻ്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയ കാഴ്ചയായി .

സ്കൂൾ ക്ലാസ് മുറികൾ പോളിങ്ങ് ബൂത്തുകളായി മാറി

 ജനാധിപത്യ പ്രക്രിയുടെ ആദ്യ നടപടികൾ  വിദ്യാർത്ഥികൾക്ക് അറിയുവാനും ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് മുൻകാലങ്ങളിൽ നിന്ന് വ്യതസ്ഥമായ രീതിയിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ഇ വി എം സമ്പ്രദായത്തിലൂടെ വിദ്യാർത്ഥികൾ വോട്ടവകാശം വിനയോഗിച്ച്  ചൂണ്ട് വിരലിൽമഷി പുരട്ടിയത് അപൂർവ്വ കാഴ്ചയായി.സ്കൂളിലെ പ്ലസ്ടു  കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും സബ്ജില്ലതല വെബ്പേജ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ  സൂരജ് കെ. തയ്യാറാക്കിയ ആപ്പിലൂടെയാണ് എല്ലാ ക്ലാസിലും ഇലക്ഷൻ നടത്തിയത്. അദ്ധ്യാപിക മെർലിൻ ബെൻസിഗർ ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായി. എല്ലാ വിദ്യാർത്ഥികളും ജനാധിപത്യ പ്രക്രിയയിൽ അണിനിരന്നു  ഒരോക്ലാസിലുമായി മൂന്ന് പേർ മുതൽ അഞ്ചു വിദ്യാർത്ഥികൾ  മൽസര രംഗത്ത് ഉണ്ടായി.

വോട്ടിങ് സ്ലിപ്പ് നൽകിയും കയ്യിൽ മഷി പുരട്ടിയ ശേഷം ഇ വി എം മിഷ്യന് പകരം   കംപ്യൂട്ടറിൽ സ്ഥാനാർത്ഥികളുടെ പേരിൽ ക്ലിക്ക് ചെയ്താണ്   കുട്ടികൾ സമ്മതിദാനവകാശം വിനിയോഗിച്ചത് രണ്ട് മണിക്കൂർ നീണ്ടു നിന്ന വോട്ടടപ്പിനു ശേഷം  വിജയികളെ പ്രഖ്യാപിച്ചത്  വിദ്യാർത്ഥികൾക്ക് ആഹ്ലാദമായി.വിജയിച്ച മൽസരാർത്ഥികൾ ചേർന്ന്  തിങ്കളാഴ്ച സ്കൂൾ  പാർലമെന്റ് ലീഡറെ  തെരഞ്ഞടുക്കും.


 പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ് ,അധ്യാപകരായ മുകേഷ് വി.കെ., ഉമ എം. കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും , ഗസ്റ്റ് അധ്യാപകരും  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.