26 April 2024 Friday

ചാലിശ്ശേരി പെരുമണ്ണൂർ ചൈതന്യ വായനശാല അനുമോദന സദസ്സ് നടത്തി

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂർ നമ്പീശൻ മാസ്റ്റർ സ്മാരക ചൈതന്യ ലൈബ്രറി അനുമോദന സദസ്സും , കർഷകർക്ക് ഐക്യദാർഢ്യവും നടത്തി.കോവിഡ് പ്രോട്ടോകൾ പാലിച്ച് നടന്ന ചടങ്ങിൽ വായനശാല  പ്രവർത്തകരിൽ ജനപ്രതിനിധികളായ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് .പി.ആർ.കുഞ്ഞുണ്ണി, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ സജിത ഉണ്ണികൃഷ്ണൻ , ഹിന്ദിയിൽ പി.എച്ച്ഡി ക്ക് സെലക്ഷൻ കിട്ടിയ വായനശാലാ വനിതാവേദിയംഗം പി.ആർ.രാഹിത, എന്നിവരെ വായനശാല പ്രസിഡൻ്റ്  ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ മെമ്മൻ്റോ നൽകി  അനുമോദിച്ചു. ദേശീയ ബാലശാസ്ത്ര പ്രതിഭ പുരസ്കാരം ലഭിച്ച ബാലവേദിയംഗം സിദ്ധാർത്ഥ് കൃഷ്ണയെ  ബ്ലോക്ക് വൈ. പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി     അനുമോദിച്ചു.

 ബാലവേദിയുടെ ഓൺലൈൻ മത്സരങ്ങളിൽ സമ്മാനാർഹരായ ഇരുപത്തിയേഴ് വിദ്യാർത്ഥികൾക്ക്  ഉപഹാരങ്ങൾ നൽകി.

 ഡോ .ഇ.എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. 

കെ.ജയരാജ് മാസ്റ്റർ, അനൂപ, സുനിത തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഇ.കെ.മണികണ്ഠൻ സ്വാഗതവും  വൈസ് പ്രസിഡൻ്റ് പി അനീഷ് നന്ദിയും പറഞ്ഞു.