08 May 2024 Wednesday

ചാലിശേരി സി.എസ്.ഐ പള്ളിയിൽ വനിത പട്ടക്കാരി കുർബ്ബാന അർപ്പിച്ചു

ckmnews

ചാലിശേരി സി.എസ്.ഐ പള്ളിയിൽ വനിത പട്ടക്കാരി കുർബ്ബാന അർപ്പിച്ചു

ചാലിശേരി സി. എസ് .ഐ സെന്റ് ലൂക്ക്സ് പള്ളിയിൽ ഞായാറാഴ്ച വനിത പട്ടക്കാരി 

നടത്തിയ വിശുദ്ധ കുർബ്ബാന ഇടവകജനത്തിനും ഗ്രാമത്തിനും പുതിയൊരുനുഭവമായി.മിഷ്യൻ സൺഡേ യുടെ ഭാഗമായി  കൊച്ചി ഡയോസിസിലെ ആദ്യത്തെ  പുരോഹിത റവ. സിസ്റ്റർ ലിസി സ്നേഹലതയാണ് (55)  രണ്ട് മണിക്കൂർ നേരം  നടന്ന തിരുവത്താഴ  ആരാധനക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത്.നൂറ്റാണ്ട് പഴക്കമുള്ള പള്ളിയിൽ   പുരോഹിത നടത്തിയ ആദ്യ ശ്രൂശ്രുഷ ചരിത്രമായി. വിശ്വാസികൾക്കെല്ലാം അപ്പവും നൽകി തുടർന്ന് സ്ത്രീകൾക്കായി നടത്തിയ  പ്രത്യേക യോഗത്തിലും പുരോഹിത ക്ലാസ്സെടുത്തു.

വിശിഷ്ടാതിഥിയായി സിസ്റ്റർ ലീലാമ്മ മാത്യൂ , ഫാ.മാത്തുണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.

ഇന്ത്യയിൽ സി.എസ്.ഐ സഭക്കുമാത്രമാണ്  സ്ത്രീ വൈദീകർ ഉള്ളത്.

  സി.എസ്. ഐ സഭയിൽ നീണ്ട പതിനഞ്ച് വർഷം വുമൺ വർക്കറായും ,  എട്ടുവർഷം സിസ്റ്ററായും സേവനം അനുഷ്ഠിച്ചാണ് വൈദീക  ശ്രൂശ്രുഷയിലേക്ക് പ്രവേശിച്ചു   2023 ജനുവരി 26 നാണ് മുഴുവൻ പട്ടത്വം സ്വീകരിച്ച് പൂർണ്ണ വൈദീകനായത്.തൃശൂർ ബഥേൽ ആശ്രമത്തിലെ പ്രധാന ചുമതല വഹിക്കുന്ന പുരോഹിത നിലവിൽ കേരളത്തിൽ നിന്നുള്ള ഏക വനിത പുരോഹിതയാണ് പാലക്കാട് മേപ്പറമ്പ് സ്വദേശി

പുത്തൻപ്പുരക്കൽ ജോൺ - നവോമി ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്ത മകളാണ്