08 June 2023 Thursday

ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ പട്ടാമ്പി വിളയൂർ സ്വദേശി മരിച്ചു

ckmnews


പട്ടാമ്പി : രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാതക്കാരനായ ഫാർമസി വിദ്യാർഥി മരിച്ചു.


പട്ടാമ്പി വിളയൂർ സ്വദേശി  എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ റാസി റോഷൻ (22) ആണു മരിച്ചത്. 

 രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാത്രി 11.5 ഓടെയായിരുന്നു  അപകടം. അപകടത്തില്‍പ്പെട്ട റോഷനെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളജ്  വിദ്യാർഥിയാണ് റോഷന്‍.