വനിതാ ഓട്ടോ ഡ്രൈവറുടെ കന്നിയാത്രക്ക് ആശംസകളുമായി ജനപ്രതിനിധികളും നാട്ടുകാരും

വനിതാ ഓട്ടോ ഡ്രൈവറുടെ കന്നിയാത്രക്ക് ആശംസകളുമായി ജനപ്രതിനിധികളും നാട്ടുകാരും
ചാലിശ്ശേരി: വനിത ഓട്ടോയുടെ കന്നിയാത്രയിൽ ആശംസകളുമായി ജനപ്രധിനിധികളത്തിയത് ആഹ്ലാദമേകി. ചാലിശ്ശേരി
സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ കന്നി ഓട്ടത്തിന് എത്തിയ അജിത മണികണ്ഠനെ ഓട്ടോ പാർക്കിലെ സഹ പ്രവർത്തകർ ആദ്യ സീനിയോറിറ്റി നൽകി സ്വീകരണം ഒരുക്കിയപ്പോഴാണ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനിവിനുവും സുഹൃത്തുക്കളും എത്തി പൊന്നാട അണിയിച്ച് ആദരിച്ചത്.
നാലാം വാർഡ് വേണാട് സ്വദേശി വാരിയത്ത്പടി മണികണ്ഠന്റെ സഹധർമ്മിണിയാണ് അജിത മണികണ്ഠൻ. മരംമുറി ഉപജീവനമാർഗ്ഗമാക്കി കുടുംബ ജീവിതംമുന്നോട്ട് പോയിരുന്ന മണികണ്ഠന് രണ്ട് വർഷം മുന്നെ
തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാലിൽ പണിക്കിടെ കയർ പൊട്ടി മരകൊമ്പ് വീണ് അപകടം സംഭവിച്ച്
ഇടതു കൈ മുട്ടിനു മുകളിൽ വെച്ചു മുറിച്ചു മാറ്റേണ്ടിവന്നു.
കിടപ്പിലായ ഭർത്താവ് മണികണ്ഠനെയും ഏഴിലും , മൂന്നിലും പഠിക്കുന്ന രണ്ട് പെൺമക്കളുടെ വിദ്യഭ്യാസം മറ്റുമായി ജീവിതം മുന്നോട്ടു നയിക്കാൻ വേണ്ടിയാണ് മൂപ്പത്തിയേഴാം വയസ്സിൽ അജിത ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് നേടിയത്
ഭർത്താവ് മണിക്ണoൻ പരിപൂർണ്ണ പിൻതുണയും നൽകി ലോണായി
പുതിയ ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കി അജിതക്ക് നാട്ടുകാരുടെയും ഓട്ടോ സ്റ്റാൻഡിലെ എല്ലാ സഹപ്രവർത്തകരുടെ സഹായങ്ങളും അജിതക്ക് ലഭിച്ചു ബുധനാഴ്ച രാവിലെ തുടങ്ങിയ യാത്ര വൈകീട്ട് ആറ് വരെ തുടർന്നത് സന്തോഷമായെന്നും യാത്രക്കാരുടെ മികച്ചപിൻതുണ ലഭിച്ചച്ചെന്നുംഅജിത പറഞ്ഞു രാവിലെയും വൈകീട്ടും സ്കൂളിലേക്ക് കുട്ടികളുടെ ഓട്ടം ലഭിച്ചിട്ടുണ്ട്
പഞ്ചായത്തിലെ ആദ്യ വനിത ആദ്യയാത്ര ചടങ്ങിൽ വാർഡ് മെമ്പർ സജിത ഉണ്ണികൃഷ്ണൻ , പഞ്ചായത്ത് അസി: സെക്രട്ടറി സുനിത , സി.ഡി.എസ് ചെയർപേഴ്സൺ ലത സൽഗുണൻ , സിഡിഎസ് അംഗങ്ങളായ സിന്ധു , സുപ്രിയ , പ്രിയ , പ്രീത , രമ്യ , കുടുംബശ്രീ എക്കൗണ്ടന്റ് ഫസീല എന്നിവർ പങ്കെടുത്തു. ആദ്യ വനിത ഓട്ടോയിൽ യാത്ര ചെയ്യാനുള്ള ആഗ്രഹത്തിലാണ് ഗ്രാമവാസികൾ