08 May 2024 Wednesday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ക്കാർക്കായി നടത്തിയ ആദ്യ ഗ്രാമസഭ പുതിയൊരുനുഭവമായി.

ckmnews


ചാലിശ്ശേരി ; ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ  ആദ്യമായി നടത്തിയ  ഭിന്നശേഷി ഗ്രാമസഭ പങ്കെടുത്തവർക്ക് പുതിയൊരനുഭവമായി. ഗ്രാമസഭ   പഞ്ചായത്ത് പ്രസിഡണ്ട് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷനായി. ഐ.സി.ഡി എസ് സൂപ്പർവൈസർ സൗമ്യ പദ്ധതി വിശദീകരിച്ചു. ഭിന്നശേഷിക്കാർക്കായി ക്യാമ്പുകൾ നടത്തുക, ഉപകരണങ്ങൾ വിതരണം ചെയ്യുക,തൊഴിൽ പരിശീലനങ്ങൾ,തൊഴിൽ സംരംഭകങ്ങൾ തുടങ്ങാൻ പദ്ധതികൾ വെക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ അവതരിപ്പിച്ചു. ഗ്രാമ പരിധിയിലുള്ള  നൂറ്റി എൺപത്തിയഞ്ചോളം (185) ഭിന്നശേഷിക്കാർ ഗ്രാമ സഭയിൽ പങ്കെടുത്തു.  പഞ്ചായത്ത് അംഗങ്ങളായ ആനി വിനു , നിഷ അജിത് കുമാർ , റംല വീരാൻകുട്ടി , ഷഹന അലി , സജിത ഉണ്ണികൃഷണൻ, സരിത വിജയൻ , ഫാത്തിമത് സിൽജ , ഷഹന മുജീബ് , പി. ദിജിമോൾ , പി.വി രജീഷ് , വിജേഷ് കുട്ടൻ , ഹുസൈൻ പുളിഞ്ഞാലിൽ  , വി.എസ് ശിവാസ് , പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറു വാശേരി എന്നിവർ സംസാരിച്ചു.