25 April 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ജെ.എസ്.വി.ബി.എസിന് തുടക്കമായി.

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ജെ.എസ്.വി.ബി.എസിന് തുടക്കമായി.


ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ എംപി പിഎം സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ മലങ്കര ജെക്കബറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ  സ്കൂൾ ആരംഭിച്ചു.യാക്കോബായ സുറിയാനി ചാപ്പലിൽ തിങ്കളാഴ്ച രാവിലെ വന്ദ്യ ഫാ. ജെക്കബ് ചാലിശേരി കോർ - എപ്പിസ്കോപ്പ ജെ.എസ് വി.ബി.എസ് ഉദ്ഘാടനം ചെയ്തു.


വികാരി ഫാ. ജെക്കബ് കക്കാട്ടിൽ അധ്യക്ഷനായി.ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുക്കുട്ടി , സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.എ ഏലീയാസ് , ഡോ.പ്രദീപ് ജെക്കബ് എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ പ്രധാനദ്ധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് സ്വാഗതവും  , വി ബി എസ് ഡയറക്ടർ  സിമി അനിൽ നന്ദിയും പറഞ്ഞു.ശക്തിയും ധൈര്യവും ഉള്ളവനായിരിക്ക എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വേദ പഠനം ,സംഗീതപരിശീലനം , ചിത്രരചന ,  ബൈബിൾ ക്വിസ് ,  അലങ്കാര ദിനം , തീർത്ഥയാത്ര എന്നിവ നടക്കും. ഏഴുദിവസമായി നടക്കുന്ന വിബിഎസ് 23 ന് ശനിയാഴ്ച സമാപിക്കും.ജെ.എസ് വി.ബി.എസിന് വികാരി ഫാ. ജെക്കബ് കക്കാട്ടിൽ , വി.ബി എസ് ഡയറക്ടർ സിമി അനിൽ അദ്ധ്യാപകരായ  നൈമജുവൽ , ജിനി ജോയ്  ,  ജിബിയ വിൽസൻ , ഷീന മിൽട്ടൺ , അനിത ബിജു  എന്നിവർ നേതൃത്വം നൽകി.