28 March 2024 Thursday

കരുതലായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ടെലി മെഡിസിൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും

ckmnews

.കരുതലായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ടെലി മെഡിസിൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും


ചങ്ങരംകുളം: തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടിന് കരുതലാകുന്നു.ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻറ് അഡ്വ വിപി റെജീനയുടെ നേതൃത്വത്തിലുള്ള അടിയന്തര ഇടപെടലുകൾ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഏഴ് പഞ്ചായത്തുകൾക്കും ആശ്വാസമാകുകയാണ്.ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസക് ,ആംബുലൻസ് സർവ്വീസ് ,ഒന്നര ലക്ഷം രൂപയുടെ സൗജന്യ മരുന്ന് വിതരണം , കോവിഡ് വീടുകളിലും മറ്റും അണു നശീകരണം,അടിയന്തിരമായ ആവശ്യങ്ങൾ എത്തിച്ച് നൽകൽ ,അഞ്ച് ലക്ഷം രൂപക്ക് മൂവായിരം ആൻ്റി ജെൻ ടെസ്റ്റ് കിറ്റുകൾ , മൂന്ന് ലക്ഷം രൂപ ചിലവിൽ മെഡിക്കൽ ഉപകരണം , ഹെൽപ്പ് ഡെസ്കിലെ സന്നദ്ധ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകൾ മറ്റു ഉപകരണങ്ങൾ നൽകൽ .കൂടാതെ കഴിഞ്ഞ ദിവസം ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് കിട്ടുന്നതിനായി പ്രസിഡൻ്റ് പാലക്കാട് ജില്ലാ കലക്ടറുമായുള്ള ഇടപെടൽ പാലക്കാട് ,മലപ്പുറം വാർ  റൂമ്കളുമായി ബന്ധപ്പെട്ട് കോവിഡ് രോഗികൾക്കാവശ്യമായ  ഓക്സിജൻ എത്തിക്കുന്നതിനുള്ള   സഹായങ്ങളും  ഏറെ  മാതൃകയുമായി.മെയ് ഒന്നിന് ആരംഭിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ  ഇടപെടലുകളും സജീവമാണ്.ഒരോ ദിവസവും   ആരോഗ്യ വകുപ്പ് ,പോലീസ് അധികാരികൾ  ,നോഡൽ ഓഫീസർമാർ ,പഞ്ചായത്ത് ജന പ്രതിനിധികൾ  എന്നിവരുമായി സംയോജിത ഇടപെടലുകൾ ബ്ലോക്ക് പഞ്ചായത്തിൻ്റെ കരുതലിൻ്റെ നേർസാക്ഷ്യമായി .വെള്ളിയാഴ്ച മുതൽ ടെലി മെഡിസിൻ ,ആരോഗ്യ വിദ്ഗദരുടെ ഓൺലൈൻ ക്ലാസുകൾ ,മെഗാ മെഡിക്കൽ ക്യാമ്പുകൾ  എന്നിവ  ആരംഭിക്കും.പ്രസിഡൻ്റ് അഡ്വ വി.പി റെജീന ,വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , കൃഷ്ണകുമാർ അരീക്കത്ത്  ,  ഷെറീന ടീച്ചർ  ,പ്രിയ പി.പി , അനീഷ്.കെ , ശ്രീലത ,ബാവ എം ' ബാലകൃഷ്ണൻ , കുബ്റ , സുഭദ്ര ,റവാഫ് തുടങ്ങിയ ബോർഡ് മെമ്പർമാരും ബ്ലോക്ക് ഡവലപ്പ്മെൻറ് ഓഫീസർ മുഹമ്മദലി എന്നിവരും നേതൃത്വം നൽകിവരുന്നു.