28 March 2024 Thursday

12 കാരിയുടെ വിരലില്‍ മോതിരം കുടുങ്ങി രക്ഷകരായി ചാലിശ്ശേരി ജനമൈത്രി പോലീസും കുന്ദംകുളം ഫയര്‍ഫോഴ്സും

ckmnews

12 കാരിയുടെ വിരലില്‍ മോതിരം കുടുങ്ങി


രക്ഷകരായി ചാലിശ്ശേരി  ജനമൈത്രി പോലീസും കുന്ദംകുളം ഫയര്‍ഫോഴ്സും


ചാലിശ്ശേരി : വിരലിൽ അണിഞ്ഞിരുന്ന മോതിരം  ഊരിയെടുക്കാനാകാതെ വേദനയിൽ കഴിഞ്ഞിരുന്ന കുട്ടിയെ ചാലിശ്ശേരി ജനമൈത്രി പോലീസ്  ജീപ്പിൽ കുന്നംകുളം ഫയർസ്റ്റേഷനിലെത്തിച്ച് മോതിരം എടുത്തു മാറ്റി.ചൊവാഴ്ച ഉച്ചക്ക് ഒന്നിന് സംഭവം നടന്നത്.കൂറ്റനാട് സ്വദേശി മുളക്കൽ മുഹമ്മദിൻ്റെ  പന്ത്രണ്ട് വയസ്സുള്ള ഏഴാ ക്ലാസ്സ് വിദ്യാർത്ഥി മോതിരം മാറ്റി ഇടുന്നതിനിടെ കൈവിരലിൽ കുടുങ്ങുകയായിരുന്നു.സഹോദരൻ അനുജത്തിയുമായി ആശുപത്രികളിലും , തട്ടാൻമാരേയും സമീപിചെങ്കിലുംലോക് ഡ്രൗണായതിനാൽ സഹായം കിട്ടാത്തെ പ്രയാസത്തിലായി.ഒടുവിൽ ചാലിശ്ശേരി ജനമൈത്രി പോലീസിനെ സമീപിക്കുകയായിരുന്നു.ഇരുവരുടെ വേദന കണ്ട്  ചാലിശ്ശേരി ജനമൈത്രി പോലീസ് എസ് ഐ അനിൽമാത്യൂവിൻ്റെ നേതൃത്വത്തിൽ ബീറ്റ് ഓഫീസർമാരായ രതീഷ് , ശ്രീകുമാർ എന്നിവർ ചേർന്ന്  പോലീസ് ജീപ്പിൽ പെൺകുട്ടിയുമായി അതിവേഗം  കുന്നംകുളം ഫയർഫോഴ്സിനെ സമീപത്തെത്തിച്ചു.കുന്നംകുളം ഫയർഫോഴ്സ്  ഉദ്യോഗസ്ഥൻമാർ വളരെ സൂക്ഷമതയോടെ

മോതിരം അഴിച്ചു മാറ്റി.ഏറെ നേരത്തെ വേദന മാറിയ പെൺകുട്ടിയും സഹോദരനും  ജനമൈത്രി പോലീസിനും , ഫയർഫോഴസിനും നന്ദി പറഞ്ഞാണ് മടങ്ങിയത്.