26 April 2024 Friday

തദ്ദേശ ദിനാഘോഷം:തൃത്താല മണ്ഡലത്തിലെ എഴുത്തുക്കാരുടെ പുസ്തകശാല വേറിട്ട കാഴ്ച

ckmnews

തദ്ദേശ ദിനാഘോഷം:തൃത്താല മണ്ഡലത്തിലെ എഴുത്തുക്കാരുടെ

പുസ്തകശാല വേറിട്ട കാഴ്ച


ചങ്ങരംകുളം: സംസ്ഥാന തദ്ദേശ

ദിനാഘോഷം പ്രദർശന - വിപണന മേളയിൽ 

പട്ടാമ്പി ലൈബ്രറി കൗൺസിലിന് കീഴിൽ എഴുത്തുക്കാരുടെ പുസ്തകശാല 

വേറിട്ടകാഴ്ചയായി.തൃത്താല മണ്ഡലത്തിലെ 40 ഓളം എഴുത്തുക്കാർ എഴുത്തിയ  രചനകളാണ് സ്റ്റാൾ നമ്പർ 68 ൽ പ്രദർശന - വിൽപനക്കായി ഒരുക്കിയിട്ടുള്ളത്.കൂടാതെ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ചിത്രകല ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.കഥയും കവിതയും ചരിത്രവും വരകളും ചിന്തകളുമടങ്ങുന്ന ഒരു വിജ്ഞാനഖനിയാണ്  ലൈബ്രറി കൗൺസിൽ സജ്ജീകരിച്ചത്.മണ്ഡലത്തിലെ വിവിധ വായനശാലകളിലെ അംഗങ്ങളുടെ കൃതികളെ പരിചയപ്പെടുത്തുന്ന സ്റ്റാൾ കുറഞ്ഞ സമയo കൊണ്ട് ഏറെ ജന ശ്രദ്ധ ആകർഷിച്ചു 

കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന്  പുസ്തകവും ലഭിക്കും.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ   നേതൃത്വത്തിൽ ചാലിശേരി പഞ്ചായത്ത് ഗ്രന്ഥശാല കമ്മിറ്റിയാണ് പുസ്തക വിപണന മേളക്ക് നേതൃത്വം നൽകിയത്.