26 April 2024 Friday

ചാലിശ്ശേരിയിൽ പാലക്കാട് ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

ckmnews

ചാലിശ്ശേരിയിൽ പാലക്കാട് ജില്ല സീനിയർ  വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി 


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് നടക്കുന്ന  50 മത് പാലക്കാട് ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ചൊവ്വാഴ്ച രാവിലെ വി.ടി ബലറാം എം.എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാഹിറ കാദർ അദ്ധ്യക്ഷനായി.ജില്ലാ വോളിബോൾ കോഡിനേറ്റർമാരായ സുഖ്ദേവൻ എം. , ഷാജി അബ്രഹാം , പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിഞ്ഞാലിൽ , നിഷ അജിത് കുമാർ , സംഘാടക സമിതി രക്ഷാധികാരി ഉമ്മർ മൗലവി , ക്ലബ്ബ് വൈസ് പ്രസിഡൻ്റ് സി.വി.മണികണ്ഠൻ ,ബഷീർ   , നാസർ പാറമേൽ എന്നിവർ സംസാരിച്ചു.സ്കൂൾ മൈതാനത്ത് രണ്ട് കോർട്ടുകളിലായി   നടക്കുന്ന മൽസരത്തിന് പന്ത് അടിച്ച്  ആദ്യ സർവ്വീസ്  എം.എൽ.എ നിർവ്വഹിച്ചു  , ഒഫീഷ്യൽ അംഗങ്ങളയും ,ടീമംഗങ്ങളെയും വിശ്ഷ്യാട തിഥികൾ പരിചയപ്പെട്ടു.ജില്ല വോളിബോൾ അസോസിയേഷനും ചാലിശ്ശേരി ജി.സി.സി ക്ലബ്ബും സംയുക്തമായാണ് മൽസരം നടത്തുന്നത്.

മികച്ച കളിക്കാരെ സംസ്ഥാന തലത്തിൽ നടക്കുന്ന ജില്ല ടീമിൽ ഉൾപ്പെടുത്തും.നിരവധി സംസ്ഥാന ദേശിയ താരങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ രണ്ട് ദിവസങ്ങളിലായി  40  ഓളം ടീമുകൾ പങ്കെടുക്കും.ബുധനാഴ്ച വൈകീട്ട് വോളിബോൾ ചാമ്പ്യൻഷിപ്പ്  മത്സരം സമാപിക്കും.പരിപാടിക്ക് ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , വൈസ് പ്രസിഡൻറുമാരായ സി.വി.മണികണ്ഠൻ ,ഇക്ബാൽ എ.എം , സെക്രട്ടറി മസൂദ് , നാസർ പാറമേൽ , പി.കെ. സ്റ്റീഫൻ , നൗഷാദ്   എന്നിവർ നേതൃത്വം നൽകി.