25 April 2024 Thursday

കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ കലാമണ്ഡലം ചന്ദ്രനെ വിടി ബൽറാം എംഎൽഎ ആദരിച്ചു

ckmnews

കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ കലാമണ്ഡലം ചന്ദ്രനെ വിടി ബൽറാം എംഎൽഎ ആദരിച്ചു


കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ കലാമണ്ഡലം ചന്ദ്രനെ വിടി ബൽറാം എംഎൽഎ ആദരിച്ചു.പെരിങ്ങോട് മതുപ്പുള്ളിയിലെ വീട്ടിലെത്തിയാണ് എംഎൽഎ കലാമണ്ഡലം ചന്ദ്രനെ പൊന്നാടയണിച്ചത്. തിമില വിഭാഗത്തിൽ അവാർഡ് നേടുന്ന ആദ്യത്തെ പട്ടികജാതി വിഭാഗക്കാരനാണ് ശ്രീ ചന്ദ്രൻ. കലാമണ്ഡലത്തിലെ വിസിറ്റിംഗ് പ്രൊഫസറാണദ്ദേഹം.


ജാതീയതയുടെ തിക്താനുഭവങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുള്ള ഒരു വലിയ കലാകാരനാണ് കലാമണ്ഡലം ചന്ദ്രനെന്നും അദ്ദേഹത്തിന് ഇങ്ങനെയൊരംഗീകാ രം ലഭിച്ചതിൽ നാടിനുള്ള സന്തോഷവും അഭിമാനവും നേരിട്ടറിയിക്കാനാണ് എത്തിയതെന്നും വി ടി ബൽറാം എംഎൽഎ പ്രതികരിച്ചു.