26 April 2024 Friday

മാധ്യമ പ്രവർത്തകൻ്റെ മകനെ തട്ടിക്കൊണ്ടുപോയി ചങ്ങരംകുളത്ത് ഇറക്കിവിട്ട സംഭവം സംഘത്തിലെ നാലുപേർ പിടിയിൽ

ckmnews

കുന്നംകുളം : മാധ്യമ പ്രവർത്തകൻ്റെ മകനെ തട്ടിക്കൊണ്ടുപോയി ചങ്ങരംകുളത്ത് ഇറക്കിവിട്ട സംഘത്തിലെ നാലുപേർ അന്യേഷണസംഘത്തിന്റെ പിടിയിലായി.പാവറട്ടി മരുതയൂർ സ്വദേശികളായ കൊച്ചാപ്പിവീട്ടിൽ വൈശാഖ്,മർത്തംക്കോട്ട് വീട്ടിൽ ജിഷ്ണുപാൽ,പാലുവായ് വിളക്കാട്ടുപാടം കുരിക്കൾ വീട്ടിൽ ശബരിനാഥ്, പൊന്നാനി പുളിക്കകടവ് സ്വദേശി പനക്കൽവീട്ടിൽ ജിതിൻ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പാലുവായിലെ മാധ്യമ പ്രവവർത്തകൻ കരുവഞ്ചേരി അജിത് കുമാറിൻ്റെ മകൻ അർജുൻ രാജിനെ കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്. സമൂഹമാധ്യങ്ങളിൽ വാർത്ത വന്നതോടെ അർജുൻരാജിനെ ചങ്ങരംകുളത്ത് ഇറക്കിവിടുകയായിരുന്നു.പ്രതിയായ ജിഷ്ണുപാലിൻ്റെ സഹോദരൻ ജിത്തുപാലും അർജുൻരാജും തമ്മിൽ രണ്ടു വർഷമായുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നാണ് വിവരം.തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നിർദ്ധേശ പ്രകാരം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി ബാബു കെ. തോമസ്, ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി.മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്  സംഘമാണ് പ്രതികളെ പിടികൂടിയത്.