03 May 2024 Friday

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പഴഞ്ഞി പെങ്ങാമുക്ക് സ്വദേശി മരിച്ചു

ckmnews

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പഴഞ്ഞി പെങ്ങാമുക്ക് സ്വദേശി മരിച്ചു


ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പഴഞ്ഞി പെങ്ങാമുക്ക് സ്വദേശി മരിച്ചു.പെങ്ങാമുക്ക് ചീരന്‍ വീട്ടില്‍ പരേതനായ ശാമുവല്‍ മകന്‍ വില്‍സണ്‍ ( 59 ) ആണ് മരിച്ചത്.അജ്മാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-അഹ്‌സാര്‍ വാട്ടര്‍ അതോറിറ്റി എന്ന കമ്പനിയിലെ ട്രക്ക് ഡൈവറായി 25 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു വില്‍സണ്‍.ഏപ്രില്‍ 20 ശനിയാഴ്ച ഉച്ചയോടെ കുടിവെള്ള വിതരണം നടത്തുന്ന ട്രക്ക് ഓടിക്കുന്നതിനിടെ വാഹനം തലകീഴായി മറിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്.സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.മൃതദേഹം വീട്ടിലെത്തിച്ച ശേഷം ചൊവ്വാഴ്ച ( 23.04.24) രാവിലെ 10ന് പഴഞ്ഞി  ഇമ്മനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ഭാര്യ- ജെസ്സി

മകന്‍- ജിഷിന്‍ ( സിസിടിവി കോണ്ടിനെന്റല്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് ജീവനക്കാരന്‍).