17 May 2024 Friday

പെരുമ്പിലാവിൽ നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ബൈക്കില്‍ ഇടിച്ച് മറിഞ്ഞു ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

ckmnews

പെരുമ്പിലാവിൽ നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ബൈക്കില്‍ ഇടിച്ച് മറിഞ്ഞു


ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്


ചങ്ങരംകുളം:പെരുമ്പിലാവിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികില്‍ നിർത്തിയിട്ട മറ്റൊരു ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി  ചേമ്പിലക്കടവില്‍ മോനുട്ടി മകന്‍ നിസാര്‍ (43) നാണ് പരിക്കേറ്റത്.പരിക്കേറ്റ നിസാറിനെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇറച്ചി വിൽപന നടത്തുന്ന നിസാർ അക്കിക്കാവിൽ ഇറച്ചി കൊടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം