03 May 2024 Friday

ചെമ്മണ്ണൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരത്തിനിടെ സംഘർഷം:മൂന്നുപേർക്ക് പരിക്ക്.

ckmnews

ചെമ്മണ്ണൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരത്തിനിടെ സംഘർഷം:മൂന്നുപേർക്ക് പരിക്ക്.


കുന്നംകുളം:ചെമ്മണ്ണൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരത്തിനിടെ സംഘർഷം.സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചെമ്മണ്ണൂർ സ്വദേശികളായ സജിത, മാധവി, സജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഘർഷമുണ്ടായത് രണ്ട് കമ്മറ്റിക്കാർ തമ്മിൽ  അമ്പലത്തിനുള്ളിലേക്ക് കയറുന്ന സമയക്രമത്തെ ചൊല്ലി വാക്ക് തർക്കം നടന്നിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യത്തിൽ അമ്പലത്തിൽ നിന്നും പുറത്തേക്ക് വരുന്ന വഴി  ഇരു കമ്മറ്റിക്കാരും വീണ്ടും സംഘർഷം ഉണ്ടാവുകയായിരുന്നു.  സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.