21 May 2024 Tuesday

തിരുമിറ്റക്കോട് പെരിങ്കന്നൂരിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി മൃതദേഹത്തിന് പഴക്കം'അഴുകിയ നിലയിൽ

ckmnews

തിരുമിറ്റക്കോട് പെരിങ്കന്നൂരിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി


മൃതദേഹത്തിന് പഴക്കം'അഴുകിയ നിലയിൽ 


ചാലിശ്ശേരി:തിരുമിറ്റക്കോട് പെരിങ്കന്നൂരിൽ അഴുകിയ നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.കുറ്റിയിൽ വാരിയം വീട്ടിൽ അറുപത്തിമൂന്ന് വയസുള്ള രവീന്ദ്രൻ്റെ മൃതദേഹമാണ് വീട്ടിന്നുള്ളിൽ അഴുകി ദ്രവിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.ആളൊഴിഞ്ഞ പറമ്പിലെ വീട്ടിൽ തനിച്ച് താമസിച്ച് വരികയായിരുന്നു രവീന്ദ്രൻ. വീടിന് സമീപത്തെ പറമ്പിൽ കാലി മേക്കാൻ പോയ നാട്ടുകാർക്ക് പ്രദേശത്ത് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടിലെ മുറിക്കകത്ത് അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്.ഇവർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി എസ് ഐ റനീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഏറെക്കാലമായി ഇവിടെ ഒറ്റക്ക് താമസിച്ച് വരികയായിരുന്ന രവീന്ദ്രന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുന്നൽകി