02 May 2024 Thursday

കുന്നംകുളം പാറേമ്പാടത്ത് ഹോട്ടലില്‍ വിതരണത്തിന് തയ്യാറാക്കി വച്ച അല്‍ഫാം എലി ഭക്ഷിച്ചു ഭക്ഷണം കഴിക്കാനെത്തിയ ആള്‍ വീഡിയോ എടുത്തു ആരോഗ്യ വകുപ്പിന് അയച്ചു ' മിനിറ്റുകള്‍ക്കകകം ഹോട്ടല്‍ അടച്ചു പൂട്ടി

ckmnews



കുന്നംകുളം:ഹോട്ടലിൽ വിതരണത്തിന് വച്ച അല്‍ഫാം എലി തിന്നതിനെ തുടര്‍ന്ന് കുന്നംകുളം പറേമ്പാടത്ത് ഹോട്ടല്‍ അടച്ച് പൂട്ടി.പാറേമ്പാടത്ത് പ്രവർത്തിക്കുന്ന അലാമി അറബിക് റസ്റ്റോറന്റിലാണ് സ്ഥാപനത്തിൽ തയ്യാറാക്കി വെച്ചിരുന്ന അൽഫാം എലി ഭക്ഷിച്ചത്.കഴിഞ്ഞ ദിവസം വൈകിയിട്ടാണ് സംഭവം.


ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയ ആളാണ് വില്‍പനക്ക് വച്ച ആല്‍ഫാം എലി ഭക്ഷിക്കുന്നത് കണ്ടത്.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഇയാള്‍ ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.തുടർന്ന് കുന്നംകുളം നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി  ജോണും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്തി  എലി കഴിച്ച ഭക്ഷണം പിടികൂടി നശിപ്പിക്കുകയിയിരുന്നു.ഉദ്യോഗസ്ഥർ എത്തുമ്പോഴും എലി അൽഫാം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ഭക്ഷണവും നശിപ്പിച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനം അടപ്പിച്ചു.സംഭവത്തെ തുടർന്ന് വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു