30 April 2024 Tuesday

പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ കുടുങ്ങി രക്ഷകരായത് കുന്നംകുളം അഗ്നി രക്ഷാസേന

ckmnews

പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ കുടുങ്ങി


രക്ഷകരായത് കുന്നംകുളം അഗ്നി രക്ഷാസേന


കുന്നംകുളം:കാണിപ്പയ്യൂരിൽ കിണറ്റിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.പോണ്ടിച്ചേരി കടലൂർ സ്വദേശി 45 വയസ്സുള്ള കുമാറിനെയാണ് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനസംഘം രക്ഷപ്പെടുത്തിയത്.ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കാണിപ്പയ്യൂർ സ്വദേശി ചെറുകാക്കശ്ശേരി വീട്ടിൽ ഇമ്മാനുവലിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുങ്ങിയത്.വീട്ടുപറമ്പിലെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളി.കിണറ്റിൽ നിന്നും തിരിച്ചു കയറാൻ കഴിയാതെ വന്നതോടെ കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തിയ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ നെറ്റ് ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കിണറിന് പുറത്തെത്തിച്ചു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിടി ലൈജു, സുരേഷ് കുമാർ, ആർകെ ജിഷ്ണു, ശരത്ത് സ്റ്റാലിൻ, ഇബ്രാഹിം, ശരത്ത് എസ് കുമാർ  എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.