30 April 2024 Tuesday

കുന്നംകുളം കമ്പിപ്പാലത്ത് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ckmnews

കുന്നംകുളം കമ്പിപ്പാലത്ത് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് 


കുന്നംകുളം:കമ്പിപ്പാലത്ത് അമിതവേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു.അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു.ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ദുർഗ ബസാണ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്.പെരുമ്പിലാവ് ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന്റെ പുറകിൽ അതേ ദിശയിൽ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ  ബസ്സിന്റെ മുൻവശത്തെ ഗ്ലാസിന്  മുകളിലേക്കും റോഡിലേക്കും തെറിച്ചു വീണ ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമാണ്. ബൈക്ക് യാത്രികന്റെ വീഴ്ചയിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു.പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.കുന്നംകുളം സബ് ഇൻസ്പെക്ടർ ജീഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.