26 April 2024 Friday

കുന്നംകുളം ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


കുന്നംകുളം: ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി. ഏകദേശം അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ഇയാളെ ഇന്ന് രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ട്  സ്റ്റാൻഡിൽ എത്തിയവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്  എസ്ഐ സന്തോഷിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘവും കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദിവസങ്ങളായി ഇദ്ദേഹം കുന്നംകുളം ബസ് സ്റ്റാൻഡിലാണ് കഴിഞ്ഞു പോന്നിരുന്നതെന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. അടുത്തിടെ അവശനായ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു