26 April 2024 Friday

ന്യൂസിലാൻഡിലെ ജൂനിയർ ക്രിക്കറ്റ്:ബെസ്റ്റ് താരമായി കുന്നംകുളം സ്വദേശി നാഥനേയൽ ഗീവർ

ckmnews

ന്യൂസിലാൻഡിലെ

ജൂനിയർ ക്രിക്കറ്റ്:ബെസ്റ്റ് താരമായി കുന്നംകുളം സ്വദേശി നാഥനേയൽ ഗീവർ


ചാലിശേരി:ന്യൂസിലാൻഡ് ക്രിക്കറ്റ് രംഗത്ത് കേരളത്തിന് അഭിമാനമായി കുന്നംകുളം സ്വദേശി  നഥാനേയൽ ഗീവർ നാടിന് അഭിമാനമായി.ന്യൂസിലാൻഡ് ഹോളസ്റ്റൺ ജൂനിയർ ക്യാമ്പിലെ ഏക മലയാളിയായ ഏഴു വയസ്സുകാരനാണ് വീഡൻസ് റോളർസ്റ്റോൺ ജൂനിയർ ക്രിക്കറ്റ് 2022 - 23 മൽസരത്തിൽ 

ബാറ്റിങ്ങിലും, ബൗളിങ്ങിലും മികവ് പുലർത്തി ബെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ ഒരു വർഷമായി ക്രിക്കറ്റ് ക്യാമ്പിൽ  പരിശീലനത്തിലാണ് കൊച്ചു വിദ്യാർത്ഥി താളം കണ്ടെത്തി ബാറ്റിങ്ങിൽ മികച്ച പ്രകടന കാഴ്ചവെച്ച് 

റൺറേറ്റ് ഉയർത്തി ടോപ് സ്കോർ നേടാനും പന്തെറിഞ്ഞ് എതിരാളികളുടെ വിക്കറ്റ് വീഴ്ത്താനും ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ്  ക്യാമ്പിലെ 22 പേരിൽ നിന്ന് നാഥനേയിലിന് വ്യതസ്ഥനാക്കിയത്.ക്യാമ്പിലെ ഇംപാക്ട് പ്ലെയറായ ഏഴു വയസ്സുകാരന്റെ മീഡിയം ഫാസ്റ്റ് ബൗളർ മികവ് വിസ്മയ കാഴ്ചയാണ്.മുത്തച്ചൻ ചാലിശേരി സ്വദേശി കൊച്ചുമോൻ ചെറുപ്പത്തിൽ നാഥനായിലേന് ക്രിക്കറ്റ് കളിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത്.ന്യൂസിലാൻഡിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പിതാവിനോടൊപ്പം ന്യൂസിലാൻഡിൽ എത്തിയ ത്തോടെ ക്രിക്കറ്റിനോട് കൂടുതൽ ഇഷ്ടം ത്തോന്നി ഇപ്പോൾ ഫുട്ബോൾ കോച്ചിങ്ങിലും ചേർന്നിട്ടുണ്ട്. ഇപ്പോൾ ഒന്നിടവിട്ട ദിനങ്ങളിൽ നാലു മണിക്കൂർ പരിശീലനം ലഭിക്കുന്നുണ്ട്.ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം വീരാട് കോലിയാണ് ഇഷ്ടതാരം.കുന്നംകുളം ഗേൾസ് സ്കൂളിന് സമീപം ചെറുവത്തൂർ വീട്ടിൽ ഗീവർ - സെറിൻ ദമ്പതി മാരുടെ രണ്ട് മക്കളിൽ മൂത്തവനാണ്.എസക്കിയേൽ സഹോദരനാണ്.