26 April 2024 Friday

കുന്നംകുളം പാറേമ്പാടം അയ്യപ്പത്ത് റോഡ് കക്കൂസ് മാലിന്യം തള്ളി

ckmnews



കുന്നംകുളം:പാറേമ്പാടം അയ്യപ്പത്ത് റോഡിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. ബുധനാഴ്ച അർദ്ധരാത്രിയിലാണ് അജ്ഞാത സംഘം തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയത്.  നിലവിൽ കൃഷി നടക്കുന്ന പാടത്തേക്ക് ഈ തോട്ടിലൂടെയാണ് വെള്ളം പോകുന്നത്. ശക്തമായ വേനലിൽ തോട് വറ്റി വരണ്ടതോടെയാണ് അജ്ഞാത സംഘം ടാങ്കറുകളിലായി കൊണ്ടുവന്ന കക്കൂസ് മാലിന്യം തോടുകളിലേക്ക് തള്ളിയത്.കക്കൂസ് മാലിന്യം തള്ളിയതോടെ മേഖലയിൽ അസഹ്യമായ ദുർഗന്ധം വമിക്കുകയാണെന്നും ഇതിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണെന്നും പ്രദേശവാസികൾക്ക് മേഖലയിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും  നാട്ടുകാർ പറയുന്നു. സമാനമായ സ്ഥലത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് അജ്ഞാത സംഘം കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതോടെ നാട്ടുകാർ കുന്നംകുളം പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.  മേഖലയിൽ പല ഭാഗങ്ങളിലായി കക്കൂസ് മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിൽ ഇത്തരം സാമൂഹികവിരുദ്ധർക്കെതിരെ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.