26 April 2024 Friday

ഗുരുവായൂരില്‍ വിവാഹ വേഷത്തിൽ ചെണ്ടയിൽ കൊട്ടിക്കയറി വധു കൂടെ കൊട്ടികയറാന്‍ പൊന്നന്‍ ശിങ്കാരിമേളവും

ckmnews

ഗുരുവായൂര്‍ :  വിവാഹ ചടങ്ങുകളിലെ പതിവ് രീതികളിൽ നിന്നും വിത്യസ്തമായി വധു ചെണ്ടയുമായി വേദിയിലെത്തിയപ്പോൾ ആദ്യം സദസ്സ് അമ്പരന്നു. കൂടെ കൊട്ടാൻ സകല ചുവടുമായി പൊന്നൻ ശിങ്കാരിമേളത്തിലെ കലാകാരൻമാർക്കൊപ്പം വധുവും, അച്ഛനും, വരനും കൂടി എത്തിയപ്പോൾ അതിഥികളായി എത്തിയവരും ശിങ്കാരിമേളത്തിനൊപ്പം ചുവടു വച്ചു.


ഗുരുവായൂർ ശ്രികൃഷ്ണ ക്ഷേത്രത്തിൽ താലി കെട്ടിനു ശേഷം രാജ വത്സത്തിൽ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വധു  ഇഷ്ടവാദ്യത്തിനൊപ്പം, കല്യാണ വേഷത്തിൽ ചെണ്ടയിൽ കൊട്ടിക്കയറിയത്. കണ്ടാണശേരി ചൊവ്വല്ലൂർ സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും  രശ്മിയുടെയും മകളാണ് ശില്പ.