26 April 2024 Friday

കരിക്കാട് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു; ഒഴിവായത് വൻ അപകടം.

ckmnews


പെരുമ്പിലാവ്:അക്കിക്കാവ് - പഴഞ്ഞി റോഡിൽ കരിക്കാട് മാവിൻ ചുവടിൽ റോഡരികിലെ മരം കടപുഴകി വീണു.റോഡരികിൽ നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. കാറിനുള്ളിൽ ആളില്ലാത്തതിനാൽ  വൻ ദുരന്തം ഒഴിവായി.കരിക്കാട് സ്വദേശി കല്ലുംപുറത്ത് വളപ്പിൽ ഷാഫിയുടെ കാറിന് മുകളിലേക്കാണ് മരം വീണത്, കാറിന്റെ മുൻഭാഗം ഭാഗികമാണ് തകർന്നു.ഉച്ചക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്, മരം വീണതിനെതുടർന്ന് അക്കിക്കാവ് പഴഞ്ഞി റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

രണ്ടരമണിക്കൂർ നേരത്തിനുശേഷം  മരം മുറിച്ചു മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്,അപകട സ്ഥലത്ത് എത്തിയ കുന്നംകുളം ഫയർ ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെയാണ് മരം മുറിച്ചു മാറ്റിയത്.