26 April 2024 Friday

കേരളത്തെ കായിക ക്ഷമതയുള്ള ജനങ്ങളുടെ നാടാക്കി മാറ്റും:മന്ത്രി അബ്ദുറഹ്മാൻ

ckmnews

കേരളത്തെ  കായിക ക്ഷമതയുള്ള ജനങ്ങളുടെ നാടാക്കി മാറ്റും:മന്ത്രി അബ്ദുറഹ്മാൻ 


കുന്നംകുളം:കായിക ക്ഷമതയുള്ള ജനങ്ങൾ താമസിക്കുന്ന നാടായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.

കുന്നംകുളം ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ കേന്ദ്രമാക്കിയുള്ള തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായിക ഇനങ്ങൾ ഒരു പഠന വിഷയമാക്കുമെന്നും  കുന്നംകുളം കായിക ഡിവിഷന്റെ ഉദ്ഘാടനത്തോടെ കേരളത്തിന്റെ കായിക ഭൂപടത്തിൽ ശ്രദ്ധേയമായ നേട്ടം കൈവന്നുവെന്നും മന്ത്രി പറഞ്ഞു.എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റും. ഇതിലൂടെ ഗ്രാമങ്ങളിൽ നിന്ന്  കായിക താരങ്ങളെ വാർത്തെടുക്കാനാകും. ജില്ലാ തലത്തിൽ സ്പോട്സ് കൗൺസിൽ രൂപീകരിച്ചതു പോലെ ഗ്രാമീണ തലത്തിലും സ്പോട്സ് കൗൺസിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.കുന്നംകുളം സീനിയര്‍ഗ്രൗണ്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  നടന്ന ചടങ്ങിൽ എ.സി.മൊയ്തീന്‍ എം എൽ എ അധ്യക്ഷനായി.


ഇതോടൊപ്പം സംസ്ഥാന കായിക വകുപ്പ് തുക അനുവദിച്ച് നിര്‍മ്മിക്കുന്ന ബോയ്സ് സ്കൂള്‍ പ്രാക്ടീസ് ഗ്രൗണ്ടിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.  കായിക താരങ്ങളായ ഐ എം വിജയന്‍, സി. ഹരിദാസ് എന്നിവരെ മന്ത്രിയും എം എൽ എ യും ചേർന്ന് ആദരിച്ചു.നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സ്പോട്സ് കേരള  ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ കൃഷ്ണൻ ബി ടി വി  റിപ്പോർട്ട് അവതരിപ്പിച്ചു. അര്‍ജ്ജുന അവാര്‍ഡ് ജേതാവ് സിറിള്‍ സി വെള്ളൂര്‍, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ സെക്രട്ടറി ബർളി ജോസ് ,ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ആന്‍സി വില്ല്യംസ്,നഗരസഭാ വൈസ് ചെയർമാൻ സൗമ്യ അനിൻ,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,പഞ്ചായത്ത് പ്രസിഡന്റുമാർ ,സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, ജനപ്രതിനിധികൾ, സ്കൂള്‍, കായിക, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, കായിക സംഘടന ഭാരവാഹികൾ, കായിക വിദ്യാര്‍ത്ഥികൾ  തുടങ്ങിയവര്‍ പങ്കെടുത്തു.സംസ്ഥാന കായിക വകുപ്പ് ഡയറക്ടർ ഡോക്ടർ  ഡോക്ടർ ജെറോമിക് ജോർജ് സ്വാഗതവും ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം കെ കെ പത്മജ ടീച്ചർ നന്ദിയും പറഞ്ഞു.