26 April 2024 Friday

പെരുമ്പിലാവിൽ കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ ബൈക്കുകളുടെ സാഹസിക പ്രകടനവും അസഭ്യ വര്‍ഷവും

ckmnews


പെരുമ്പിലാവ്:കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ ബൈക്കുകളുടെ സാഹസിക പ്രകടനം. തൃശ്ശൂര്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് സംഭവം. ബസിലെ സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷവും ഉണ്ടായി. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി ഏഴ് പേരാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രികര്‍ കല്ലുകൊണ്ട് തൊട്ടില്‍പ്പാലം-തിരുവനന്തപുരം ബസിന്റെ വശങ്ങളില്‍ ഇടിക്കുകയും ചെയ്തു.