26 April 2024 Friday

കിഡ്നി പേഷ്യന്റിന് മരുന്ന് എത്തിച്ച് നൽകി എടപ്പാൾ ഗ്രാമ പഞ്ചായത്ത്

ckmnews



എടപ്പാൾ: കിഡ്നി പേഷ്യന്റിന് ആവശ്യമായ മരുന്നുകൾ എത്തിച്ച് നൽകി എടപ്പാൾ ഗ്രാമ പഞ്ചായത്ത്. പ്രത്യേകം പദ്ധതി വച്ചാണ് മരുന്ന് വിതരണം നടത്തിയത്. എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ 23 കിഡ്നി പേഷ്യന്റിനാണ്  പദ്ധതി പ്രകാരം മരുന്ന് ലഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി ബിജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ശില്പ, വാർഡ് അംഗം സി പി മണി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വേണുഗോപാൽ, പരിരക്ഷ നഴ്സ് സൈനബ തുടങ്ങിയവർ സംബന്ധിച്ചു.