04 May 2024 Saturday

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി 23ന് എടപ്പാളിൽ എത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും പങ്കെടുക്കും

ckmnews

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി 23ന് എടപ്പാളിൽ എത്തും


മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും പങ്കെടുക്കും 


എടപ്പാൾ:അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 23ന് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി എടപ്പാൾ സഫാരി ഗ്രൗണ്ടിൽ പ്രസംഗിക്കും.23ന് വൈകിട്ട് 4:00 മണിക്ക്  എടപ്പാളിൽ നടക്കുന്ന പരിപാടിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അടക്കമുള്ള യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പരിപാടിയോടനുബന്ധിച്ച് ഗതാഗത തടസങ്ങൾ ഇല്ലാതിരിക്കാൻ തീരുമാനമായിട്ടുണ്ട്.കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗോവിന്ദ തീയറ്ററിന്‍റെ അടുത്തുള്ള ഗ്രൗണ്ടിലും പട്ടാമ്പി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ  കുളങ്കര പാടത്തും  പൊന്നാനി ഭാഗത്തുനിന്ന് വരുന്നവർ എടപ്പാൾ സ്കൂൾ ഗ്രൗണ്ടിലും തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്നവർ ശുകപുരം ഹോസ്പിറ്റലിന്റെ മുൻവശമുള്ള ഗ്രൗണ്ടിലും പാർക്ക് ചെയ്യുന്നതിന്  നിർദ്ദേശിച്ചു.വാർത്താസമ്മേളനത്തിൽ പാലക്കാട്  ഡി.സി.സി മുൻ പ്രസിഡണ്ട് സി.വി ബാലചന്ദ്രൻ, മലപ്പുറം ജില്ല യുഡിഎഫ് ചെയർമാൻ പി.ടി അജയ് മോഹനൻ, യു.ഡി.എഫ് ജില്ലാ കൺവീനർ അഷറഫ് കോക്കൂർ , മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുതൂർ, ഡി.സി.സി ജനറൽ സെക്രട്ടറി ടി പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു