17 May 2024 Friday

നടുവട്ടത്ത് റോഡ് മുറിച്ച് കടന്ന ഐലക്കാട് സ്വദേശി കാറിടിച്ച് മരിച്ചു

ckmnews

നടുവട്ടത്ത് റോഡ് മുറിച്ച് കടന്ന ഐലക്കാട് സ്വദേശി കാറിടിച്ച് മരിച്ചു


എടപ്പാൾ:കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ നടുവട്ടത്ത് റോഡ് മുറിച്ച് കടന്ന ഐലക്കാട് സ്വദേശി കാറിടിച്ച് മരിച്ചു.ഐലക്കാട് വീട്ടില വളപ്പിൽ 55 വയസുള്ള അഹമ്മദ് ആണ് മരിച്ചത്‌.ഞായറാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം. 


അയിലക്കാടുള്ള വീട്ടിൽ നിന്നും പഴം വാങ്ങാനായി നടുവട്ടത്തേക്ക് വന്ന അഹമ്മദിന്റെ സ്കൂട്ടിയിലെ പെട്രോൾ  കഴിഞ്ഞിരുനു.തുടർന്ന് സ്കൂട്ടർ റോഡരികിൽ നിർത്തി പെട്രോൾ വാങ്ങാനായി നടന്ന് പോകുകയായിരുന്നു അഹമ്മദ്. റോഡ് മുറിഞ് കടക്കുന്നതിനിടെയാണ്  അഹമ്മദിനെ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ നാട്ടുകാർ എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല