19 May 2024 Sunday

എടപ്പാൾ അങ്ങാടിയിൽ രോഗിയുമായി വന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ മറിഞ്ഞു'ഡ്രൈവർക്ക് പരിക്കേറ്റു

ckmnews

എടപ്പാൾ അങ്ങാടിയിൽ രോഗിയുമായി വന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചു


ഓട്ടോ മറിഞ്ഞു'ഡ്രൈവർക്ക് പരിക്കേറ്റു


എടപ്പാൾ:എടപ്പാളിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.എടപ്പാൾ പെരുമ്പറമ്പ് സ്വദേശി 50 വയസുള്ള സൈനുദ്ധീനാണ് പരിക്കേറ്റത്.പരിക്കേറ്റ സൈനുദ്ധീനെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ എടപ്പാൾ അങ്ങാടിയിലാണ് അപകടം.എടപ്പാൾ റോഡിൽ നിന്ന് വന്നിരുന്ന ഓട്ടോ പെരുമ്പറമ്പ്  റോഡിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊന്നാനി ഭാഗത്ത് നിന്ന് രോഗിയുമായി വന്നിരുന്ന ആംബുലൻസ് ഓട്ടോയിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു.ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്.രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു